Quantcast

ചെലവ് പുറത്ത് പറഞ്ഞാൽ സുരക്ഷയെ ബാധിക്കും; പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി

ഷാഫി പറമ്പിലിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2022-08-24 01:18:46.0

Published:

24 Aug 2022 1:08 AM GMT

ചെലവ് പുറത്ത് പറഞ്ഞാൽ സുരക്ഷയെ ബാധിക്കും; പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവ് അടക്കമുള്ളവ പരസ്യപ്പെടുത്താനാവില്ലെന്ന് നിയമസഭയിൽ പിണറായി വിജയന്റെ രേഖാമൂലമുള്ള മറുപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശ പ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും പരസ്യമാക്കാനാകില്ലെന്ന് ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

ഇസെഡ് പ്ലസ് ഉൾപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംരക്ഷ വ്യക്തികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന മാർഗ നിർദേശങ്ങൾക്കനുസരിച്ചുള്ള സുരക്ഷയാണ് നൽകി വരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരസ്യമാക്കുന്നത് സുരക്ഷയുള്ള വ്യക്തികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഒരു മറുപടി.


സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെത്രയാണ് നാളിതുവരെ സർക്കാറിന് ആകെ എത്രരൂപ ചെലവായി എന്ന ചോദ്യത്തിനും ഇതേ മറുപടിയാണ് നൽകിയിരിക്കുന്നത്.

TAGS :

Next Story