Quantcast

'അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത'; വാക്‌സിന്‍ എടുത്തവര്‍ ഇന്ന് മാത്രം സംഭാവന നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി

'ഇത് നമ്മുടെ നാടല്ലേ.. കേരളമല്ലെ.. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മൾ ഇതിന് മുമ്പും തിരിച്ചറിഞ്ഞതാണ്'

MediaOne Logo

Web Desk

  • Updated:

    2021-04-22 15:28:37.0

Published:

22 April 2021 8:56 PM IST

അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത;  വാക്‌സിന്‍ എടുത്തവര്‍ ഇന്ന് മാത്രം സംഭാവന നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി
X

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ എടുത്തവർ ഇന്ന് ഒരു ദിവസത്തിനുള്ളിൽ മാത്രം സംഭാവന നൽകിയത് 22 ലക്ഷം രൂപയാണെന്ന് മുഖ്യമന്ത്രി. വാക്‌സിനേഷനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന സോഷ്യൽ മീഡിയ കാമ്പയിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

''അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത, ഇത് നമ്മുടെ നാടല്ലേ.. കേരളമല്ലെ.. കേരളത്തിന്റെ കൂട്ടായ്മയുടെ ശക്തി നമ്മൾ ഇതിന് മുമ്പും തിരിച്ചറിഞ്ഞതാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നടപടിക്ക് തയ്യാറായി പലരും മുന്നോട്ട് വരുന്നുണ്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് തന്നെ ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്''- മുഖ്യമന്ത്രി പറഞ്ഞു.


TAGS :

Next Story