'Love you to Moon and back'; അതിജീവിതയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി
വാചകം എഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചതാണ് ചർച്ചയായത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി. Love you to Moon and back എന്ന വാചകം എഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചു. അതിജീവത ഇന്നലെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ ഈ വാചകം ഉപയോഗിച്ചിരുന്നു.
ലോകം കേള്‍ക്കാത്ത വിളി കേട്ടതില്‍ ദൈവത്തിന് നന്ദി. ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ ദൈവം കേട്ടു. ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, രാഹുലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് റിപ്പോർട്ടിന് ശേഷം ജാമ്യ ഹർജി പരിഗക്കാമെന്ന് കോടതി. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. രാഹുലിനെ കോടതിയിൽ ഹാജരാക്കണം. പ്രൊഡക്ഷൻ വാറന്റ് ഇഷ്യൂ ചെയ്തു. കുറ്റ കൃത്യങ്ങൾ നില നിൽക്കില്ലെന്ന് പ്രതി ഭാഗം വാദിച്ചു.
ഇന്നലെ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മാവേലിക്കര സബ്ജയിലിൽ എത്തിച്ചിരുന്നു. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
Adjust Story Font
16

