Quantcast

‘എല്ലാം പൂർത്തിയാകുന്ന പോലെ’, അവസാന വേദിയിൽ കൈപിടിച്ച് സലിം എന്നോട് പറഞ്ഞത് അറംപറ്റിയത് പോലെ ഇന്ന് തോന്നുന്നു: വി.ഡി. സതീശൻ

വിശ്വസിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് ഒട്ടും വെള്ളം ചേർക്കാതെ, സ്വന്തം നിലപാടുകൾ വെട്ടിത്തുറന്നു പറയാൻ സലിം കുമാർ കാണിച്ച ആർജ്ജവം എല്ലാവർക്കും മാതൃകയാണെന്നും മുഖ്യമന്ത്രി

MediaOne Logo
‘എല്ലാം പൂർത്തിയാകുന്ന പോലെ’, അവസാന വേദിയിൽ കൈപിടിച്ച് സലിം എന്നോട് പറഞ്ഞത് അറംപറ്റിയത് പോലെ ഇന്ന് തോന്നുന്നു: വി.ഡി. സതീശൻ
X

കൊച്ചി: അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കുവെച്ച വികാരനിർഭരമായ ശ്രദ്ധേയമാകുന്നു. തനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടം വാക്കുകൾക്ക് അപ്പുറമാണെന്നും, ഒരു സുഹൃത്ത് എന്നതിനപ്പുറം സ്വന്തം കൂടപ്പിറപ്പിനെയാണ് നഷ്ടമായതെന്നും അദ്ദേഹം അനുസ്മരണ സമ്മേളനത്തിൽ പറഞ്ഞു. പറവൂർ നഗരസഭയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പറവൂരിൽ വെച്ച് നൽകിയ പൗരസ്വീകരണ ചടങ്ങിലാണ് സലിം കുമാർ അവസാനമായി പങ്കെടുത്തത്. ആ ചടങ്ങിൽ വെച്ച് സലിം കുമാർ തന്നോട് പറഞ്ഞ വാക്കുകൾ വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ഓർത്തെടുത്തു.

2011ൽ സതീശന് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നപ്പോൾ വീട്ടിലിരുന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും പറവൂരിലെ സ്വീകരണത്തിൽ പങ്കെടുക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ഇതോടെ എന്റെ ജീവിതത്തിൽ എല്ലാം പൂർത്തിയായതുപോലെയാണ് എനിക്ക് തോന്നുന്നത് എന്നാണ് സലിം കുമാര്‍ പറഞ്ഞത്. തന്റെ കൈകൾ ചേർത്തുപിടിച്ച് സലിം കുമാർ പറഞ്ഞ ഈ വാക്കുകൾ ഒരു യാത്രപറച്ചിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണവാർത്ത കേട്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും മുഖ്യമന്ത്രി വികാരാധീനനായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകകള്‍ ഇങ്ങനെ: 'ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം എനിക്ക് ഈ പറവൂരിൽ നൽകിയ പൗരസ്വീകരണമാണ്. എന്നോട് എന്റെ അടുത്ത് ചേർന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, "എനിക്ക് എല്ലാം പൂർത്തിയായതുപോലെയാണ്." അറം പറ്റിയ വാക്കുകൾ പോലെയാണ് ഇപ്പോൾ എനിക്ക് അത് തോന്നുന്നത്'.

വിശ്വസിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് ഒട്ടും വെള്ളം ചേർക്കാതെ, സ്വന്തം നിലപാടുകൾ വെട്ടിത്തുറന്നു പറയാൻ സലിം കുമാർ കാണിച്ച ആർജ്ജവം എല്ലാവർക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Watch Video


TAGS :

Next Story