Quantcast

മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രി

മുനീറിന്റെ വീട്ടിലെത്തിയായിരുന്നു സന്ദർശനം

MediaOne Logo

ലാൽകുമാർ

  • Updated:

    2026-01-11 16:18:08.0

Published:

11 Jan 2026 9:46 PM IST

മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രി
X

കോഴിക്കോട്: വിശ്രമത്തിൽ കഴിയുന്ന എം.കെ മുനീർ എംഎൽഎയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുനീറിന്റെ വീട്ടിലെത്തിയാണ് സന്ദർശനം. മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുസ്‌ലിം ലീഗ് നേതാവായ കൊടുവള്ളി എംഎല്‍എയുമായ എം.കെ മുനീറിന്റെ ആരോഗ്യനിലമെച്ചപ്പെട്ട് അടുത്തിടെയാണ് ആശുപത്രി വിട്ടത്. രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

പ്രതിസന്ധിഘട്ടത്തിൽ ഒരു ജനത തന്നോട് കാണിച്ച സ്‌നേഹത്തിനും കരുതലിനും കാരുണ്യത്തിനും കടപ്പെട്ടിരിക്കുന്നുവെന്ന് മുനീർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

TAGS :

Next Story