എല്ലാം ഭരണനേട്ടം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ
ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയെന്നാണ്

തിരുവനന്തപുരം: സ്കൂൾ-കോളേജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ. ഇടത് സർക്കാർ നേട്ടങ്ങൾ കൂടുതലായി ഉൾപ്പെടുത്തിയാണ് ചോദ്യങ്ങൾ. ഇന്ന് മുതലാണ് ക്വിസ് നടക്കുന്നത്.
ചോദ്യങ്ങൾക്ക് എതിരെ കോൺഗ്രസ് അധ്യാപക സംഘടനകൾ രംഗത്തെത്തി. ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയെന്നാണ്. അതി ദാരിദ്ര മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആരാണ് എന്നതടക്കം ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള ചോദ്യാവലിയാണ് വിവാദത്തിന് കാരണം.മത്സരത്തിന് പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ എന്‍റെ കേരളം പുസ്തകത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഇടത് സഹയാത്രികരുടെയും ലേഖനങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറിപ്പുകളുമാണുള്ളത്.
Next Story
Adjust Story Font
16

