Quantcast

വാദങ്ങൾ പൊളിയുന്നു; മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ രേഖ പുറത്ത്

യു.എ.ഇയിൽ ഉള്ള മകനെ കാണാനാണ് കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് അനുമതി തേടിയത്

MediaOne Logo

Web Desk

  • Updated:

    2022-10-13 11:24:42.0

Published:

13 Oct 2022 10:44 AM GMT

വാദങ്ങൾ പൊളിയുന്നു; മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ രേഖ പുറത്ത്
X

മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയതിന്റെ രേഖകൾ പുറത്ത്. യു.എ.ഇയിൽ ഉള്ള മകനെ കാണാനാണ് കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് അനുമതി തേടിയത്. സ്വകാര്യ സന്ദർശനത്തിന് എതിർപ്പ് ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് അനുമതി ഇല്ലെന്ന് വിമശനമുയർന്നിരുന്നു

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രി ദുബൈ സന്ദർശിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി മുരളീധരൻ ആരോപിച്ചിരുന്നു. യു.കെ, നോർവെ, ഫിൻലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു കേന്ദ്രം അനുമതി നൽകിയത്. എന്നാൽ, യു.കെ, നോർവെ സന്ദർശനത്തിന് ശേഷം ദുബൈയിലേക്ക് തിരിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് നൽകിയ കത്തിൽ പറഞ്ഞ കാര്യങ്ങൾ അല്ല സന്ദർശനത്തിനിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തിന് വേണ്ടിയാണ് ഔദ്യോഗിക യാത്ര നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കേന്ദ്രത്തിന്റെ അനുമതി ഇല്ലാത്ത ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.

ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി യൂറോപ്പിൽ നിന്ന് മടങ്ങിയത്. ഭാര്യ കമലയും ഒപ്പമുണ്ട്. 14ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.

TAGS :

Next Story