Quantcast

കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവം; ശിശുക്ഷേമ സമിതിയിലെ രേഖകൾ പരിശോധിക്കും

വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും

MediaOne Logo

Web Desk

  • Updated:

    2021-10-28 03:14:51.0

Published:

28 Oct 2021 3:12 AM GMT

കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവം; ശിശുക്ഷേമ സമിതിയിലെ രേഖകൾ പരിശോധിക്കും
X

കുട്ടിയെ തട്ടിയെടുത്ത് ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയിലെ രേഖകൾ പരിശോധിക്കും. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന്‍റെ മൊഴി വനിതാ- ശിശു വികസന ഡയറക്ടർ നേരത്തെ രേഖപ്പെടുത്തിയിരുന്നു.

കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെ ആറു പേരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. ജാമ്യാപേക്ഷയിൽ പോലീസ് നിലപാടറിയിക്കാൻ കോടതി നിർദേശിച്ചിരുന്നു.

അതേസമയം, പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം നൽകരുതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അനുപമ വനിതാ ശിശു വികസന വകുപ്പിനു മൊഴി നൽകിയിരുന്നു. ഷിജുഖാന്‍റെ സുഹൃത്തും ശിശുക്ഷേമ സമിതി മുൻ ജീവനക്കാരനുമായ ശശിധരനു കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഇയാളുടെ മൊഴി പ്രത്യേകം രേഖപ്പെടുത്തണമെന്നും അനുപമ ആവശ്യപ്പെട്ടു. ഷിജു ഖാനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും വകുപ്പുതല അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അനുപമ പറഞ്ഞു.

TAGS :

Next Story