Quantcast

'ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നു'; വോളിബോൾ അസോ.ചാമ്പ്യൻഷിപ്പിന് ബാലാവകാശ കമ്മിഷൻ വിലക്ക്

ചാമ്പ്യൻഷിപ്പിന്റെ പേരിൽ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങുന്നതും, ഗ്രേസ്മാർക്ക് ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും ബാലാവകാശ ലംഘനമെന്ന് കമ്മിഷൻ

MediaOne Logo

Web Desk

  • Updated:

    2023-12-22 15:29:11.0

Published:

22 Dec 2023 1:18 PM GMT

Child Rights Commission bans volleyball championship
X

കോഴിക്കോട്: വയനാട്ടിലും കോഴിക്കോടുമായി നടത്താനിരുന്ന വോളിബോൾ അസോസിയേഷൻ സംസ്ഥാന സബ്ജൂനിയർ, ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് വിലക്കേർപ്പെടുത്തി സംസ്ഥാന ബാലാവകാശ കമ്മീഷൻ. ചാമ്പ്യൻഷിപ്പിന്റെ പേരിൽ കുട്ടികളിൽ നിന്ന് ഫീസ് വാങ്ങുന്നതും, ഗ്രേസ്മാർക്ക് ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതും ബാലാവകാശ ലംഘനമാണെന്നും വിലയിരുത്തിയാണ് നടപടി.. ചാമ്പ്യൻഷിപ്പ് നിർത്തിവെക്കാൻ വയനാട്,കോഴിക്കോട് ജില്ല പോലീസ് മേധാവികൾക്ക് കമ്മീഷൻ നിർദ്ദേശം നൽകി..

വയനാട് ജില്ലയിലെ പാപ്പളശ്ശേരിയിൽ ഈ മാസം 26 മുതൽ 28 വരെ നടത്താനിരുന്ന സബ്ജൂനിയർ ചാമ്പ്യൻഷിപ്പും, കോഴിക്കോട് പുത്തൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടത്താനിരുന്ന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ വിലക്കേർപ്പെടുത്തിയത്. സംഘാടകരായ സംസ്ഥാന വോളിബോൾ അസോസിയേഷന് അംഗീകാരമില്ലെന്ന് കാണിച്ചാണ്, കമ്മീഷന്റെ നടപടി. കേന്ദ്ര കായിക മന്ത്രാലയവും ഏഷ്യൻ വോളിബോൾ കോൺഫെഡറേഷനും , സംസ്ഥാന സ്പോർട്സ് കൗൺസിലും അംഗീകാരം റദ്ദാക്കിയ സംഘടന നടത്തുന്ന ചാമ്പ്യൻഷിപ്പ്, നിയമപരമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കി,ചാമ്പ്യൻഷിപ്പ് നടത്തുന്നത് നീതികരിക്കാൻ ആകില്ലെന്നും, ഇത്തരം മത്സരങ്ങൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകി ഗ്രേസ് മാർക്കിനും, മറ്റ് പ്രയോജനപ്പെടുമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തികഞ്ഞ ബാലാവകാശ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരായ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ ടെക്നിക്കൽ കമ്മിറ്റിയുടെയും, വോളിബോൾ അസോസിയേഷന്റെയും വാദം കേട്ട ശേഷമാണ് ബലാവകാശ കമ്മീഷന്റെ ഉത്തരവ്. മത്സരങ്ങൾ നിർത്തിവെപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കോഴിക്കോട് വയനാട് ജില്ലാ പോലീസ് മേധാവിമാർക്ക് ബലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. അഞ്ചുദിവസത്തിനകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.

TAGS :

Next Story