ചികിത്സാപിഴവ്: ഒന്നാം ക്ലാസുകാരന്റെ മരണത്തില്‍ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്
ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്ന് കമ്മീഷന്‍

പത്തനംതിട്ട: ചികിത്സാപിഴവിനെ തുടര്‍ന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചതില്‍ മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.
റാന്നി മാര്‍ത്തോമാ ആശുപത്രിയിലെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. 2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ വി. വര്‍ഗീസ് മരിച്ചത്.
ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നും ചികിത്സാ പിഴവ് ബോധ്യപ്പെട്ടുവെന്നും കമ്മീഷന്‍. ആശുപത്രി അധികൃതർക്കും ഡോക്ടർക്കും എതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിർദ്ദേശം.
ചികിത്സിച്ച ഡോക്ടര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ആളാണ് അയാളുടെ യോഗ്യതയിലും സംശയം. സ്വകാര്യ ആശുപത്രിക്ക് സഹായമേകാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അട്ടിമറി നടത്തിയെന്നും കമ്മീഷന്‍. വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാര്‍ത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്‌തേഷ്യ നല്‍കിയതാണ് മരണകാരണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Adjust Story Font
16

