ചോറ്റാനിക്കര പീഡനം; പെൺകുട്ടിക്ക് ദേഹോപദ്രവം ഏറ്റിട്ടുണ്ടെന്ന് പൊലീസ്
കഴുത്തിൽ ഷാൾ കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്

യുവതിയുടെ അമ്മ
കൊച്ചി: ചോറ്റാനിക്കരയിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊല്ലാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്. കസ്റ്റഡിയിലുള്ള ആളാണ് പ്രതിയെന്ന് പറയാറായിട്ടില്ല. പെൺകുട്ടിക്ക് ദേഹോപദ്രവം ഏറ്റിട്ടുണ്ട്. കഴുത്തിൽ ഷാൾ കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കേസിൽ ബലാത്സംഗ കുറ്റവും കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ടെന്നും പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി ഷാജൻ പറഞ്ഞു.
ആൺസുഹൃത്ത് മുൻപും യുവതിയെ ആക്രമിച്ചിരുന്നെന്ന് യുവതിയുടെ അമ്മ പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെയും പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. സുഹൃത്ത് വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നെന്നും നാട്ടുകാരെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്നും വാർഡ് മെമ്പർ പറഞ്ഞു.
Next Story
Adjust Story Font
16

