Quantcast

ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരല്ലെന്ന് പറയുന്നത് ശരിയല്ല: കർദിനാൾ ജോർജ് ആലഞ്ചേരി

'മറ്റ് പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ജനങ്ങൾ പുതിയ പാർട്ടിയെ പിന്തുണക്കുന്നത് സ്വാഭാവികമാണ്'

MediaOne Logo

Web Desk

  • Updated:

    2023-04-09 05:08:36.0

Published:

9 April 2023 5:04 AM GMT

Cardinal George Alencherry- BJP
X

കർദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: ബി.ജെ.പി അനുകൂല രാഷ്ട്രീയ നിലപാടുമായി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല. മറ്റ് പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ജനങ്ങൾ പുതിയ പാർട്ടിയെ പിന്തുണക്കുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ആവശ്യം സാധിച്ചു കൊടുക്കുന്ന സർക്കാരുകളെയാണ് അവർ പിന്തുണയ്ക്കുക. കോൺഗ്രസ് വളരണമെങ്കിൽ പാർട്ടിയോടുള്ള പ്രതിബദ്ധത നേതാക്കൾക്ക് ഉണ്ടാകണം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കർദിനാളിന്റെ പ്രതികരണം.

ബി.ജെ.പി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരാണ്. ജനങ്ങൾക്ക് എല്ലാവിധത്തിലുള്ള സംരക്ഷണവും വികസനവും അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്ന സർക്കാറുകളോട് സ്വാഭാവികമായിട്ടും ആകർഷണമുണ്ടാകും. ബി.ജെ.പി ഇക്കാര്യത്തിൽ വിജയിക്കുന്നുണ്ട്- ആലഞ്ചേരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് ക്രിസ്ത്യൻ സമൂഹത്തെ ഒപ്പംനിർത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന് ബലം നൽകുന്നതാണ് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന.

അതേസമയം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവരുമായുള്ള ബന്ധം ശക്തമാക്കാൻ നീക്കവുമായി ബിജെപി രംഗത്ത് എത്തി. സംസ്ഥാനത്ത് ബി.ജെ.പി നേതാക്കൾ വിവിധ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ലത്തീൻ അതിരൂപത ആസ്ഥാനത്തെത്തി ബിഷപ്പ് തോമസ് ജെ. നെറ്റോയെ കണ്ടു.

തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുമായി പി. കെ കൃഷ്ണദാസ് കൂടിക്കാഴ്ചനടത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നലെ താമരശ്ശേരി ബിഷപിനെ സന്ദർശിച്ചിരുന്നു. തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർ ക്രൈസ്തവരുടെ വീടുകൾ സന്ദർശിക്കുന്നുണ്ട്. ഈസ്റ്റർ ആശംസകൾ നേരാനാണ് എത്തുന്നതെന്നാണ് ബി.ജെ.പി നേതാക്കളുടെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ഗോൾഡഘാന സേക്രേഡ് ഹാർട്ട് കത്തീഡ്രലിൽ വൈകുന്നേരം അഞ്ച് മണിക്ക് സന്ദർശനം നടത്തും.

Watch VideoReport


TAGS :

Next Story