Quantcast

ക്രിസ്ത്യൻ നേതാക്കൾ പിന്മാറുന്നു; ബിജെപി അനുകൂല പാർട്ടി രൂപീകരണം അജണ്ടയിലില്ലെന്ന് ജോർജ് ജെ മാത്യു

സമ്മേളനത്തിൽ ഉദ്ഘാടകനായ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കില്ല. പാർട്ടി രൂപികരണമെന്ന തരത്തിൽ തെറ്റിധരിപ്പിക്കുന്ന വാർത്ത പ്രചരിച്ചതിനാൽ കർദ്ദിനാൾ പരിപാടി ഒഴിവാക്കിയതായി സംഘാടകർ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2025-05-23 15:53:18.0

Published:

23 May 2025 6:24 PM IST

ക്രിസ്ത്യൻ നേതാക്കൾ പിന്മാറുന്നു; ബിജെപി അനുകൂല പാർട്ടി രൂപീകരണം അജണ്ടയിലില്ലെന്ന് ജോർജ് ജെ മാത്യു
X

കോട്ടയം: കേരള ഫാർമേസ് ഫെഡറേഷന്റെ സമ്മേളനത്തിൽ ബിജെപി അനുകൂല ക്രിസ്ത്യൻ പാർട്ടി രൂപീകരണ തീരുമാനം ഉണ്ടാകില്ലെന്ന് മുൻ എംഎൽഎ ജോർജ് ജെ മാത്യു പറഞ്ഞു. ഉദ്ഘാടകനായ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കില്ല. പാർട്ടി രൂപികരണമെന്ന തരത്തിൽ തെറ്റിധരിപ്പിക്കുന്ന വാർത്ത പ്രചരിച്ചതിനാൽ കർദ്ദിനാൾ പരിപാടി ഒഴിവാക്കിയതായി സംഘാടകർ വ്യക്തമാക്കി.

കേരളാ ഫാർമേഴ്‌സ് ഫെഡറേഷൻ സമ്മേളനം വെള്ളിയാഴ്ച കോട്ടയത്ത് ആരംഭിച്ചു. കേരളാ കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യു, മുൻ എംഎൽഎ പി എം മാത്യു, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.

കേരളാ അവകാശ സംരക്ഷണ സംഗമം എന്ന പേരിലാണ് സമ്മേളനം. പാർട്ടി രൂപീകരണം സംബന്ധിച്ച വാർത്ത തെറ്റാണെന്നും കർഷക സംഗമം മാത്രമാണ് നടക്കുന്നതെന്നും ജോർജ് ജെ മാത്യു വ്യക്തമാക്കി.

TAGS :

Next Story