ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ; പ്രഥമ സമ്മേളനം കർദിനാൾ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി രൂപീകരിക്കുന്നത്

കോട്ടയം: ബിജെപി അനുകൂല രാഷ്ട്രീയ സംഘടനയുമായി ക്രിസ്ത്യൻ നേതാക്കൾ.കോട്ടയത്ത് ഇന്ന് നടക്കുന്ന സംഘടനാ പ്രഖ്യാപനത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരിയാണ് ഉദ്ഘാടകൻ. മുന്‍ എംഎല്‍എയും കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നീക്കം.
'കേരള ഫാർമേഴ്സ് ഫെഡറേഷൻ' എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നത്. ബിജെപിയുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
കാര്‍ഷിക പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും ഉയര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടി രൂപീകരിക്കുന്നത്. യോഗത്തിൽ തുഷാർ വെളളാപ്പള്ളിയും പങ്കെടുക്കും.ബിജെപി ആഭിമുഖ്യമുള്ള ക്രൈസ്തവരെ ലക്ഷ്യമിട്ടാണ് സംഘടനാ രൂപീകരണം.
Next Story
Adjust Story Font
16

