Quantcast

ഇന്ന് ഓശാന തിരുനാൾ; പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല പ്രദക്ഷിണവും

പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചാണ് വിശ്വാസികൾ ഓശാന പെരുന്നാൾ ആഘോഷിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-02 00:56:32.0

Published:

2 April 2023 6:14 AM IST

Christians around the world celebrate Palm Sunday,ഇന്ന് ഓശാന തിരുനാൾ; പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല പ്രദക്ഷിണവും,latest malayalam news
X

തിരുവനന്തപുരം: പീഡാനുഭവവാരത്തിന് തുടക്കം കുറിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന തിരുന്നാൾ ആഘോഷിക്കും. പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല വഹിച്ചുള്ള പ്രദിക്ഷണവും ഉണ്ടാകും. യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് പോയതിന്റെ ഓർമ പുതുക്കിയാണ് ക്രൈസ്തവർ ഓശാന ആഘോഷിക്കുന്നത്.

രാവിലെ ഏഴ് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ബസേലിയോസ് ക്ലീമ്മീസ് ബാവ കാർമികത്വം വഹിക്കും. പാളയം പാളയം പള്ളിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും കാർമികത്വം വഹിക്കും.



TAGS :

Next Story