Quantcast

സഭാ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം

ഭൂമി ഇടപാടില്‍ കോടികളുടെ അനധികൃത ഇടപാട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    12 Aug 2021 8:38 AM GMT

സഭാ ഭൂമിയിടപാട്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം
X

സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് എറണാകുളം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കര്‍ദിനാളിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു.

മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത മൂന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷി പൊതുവ, ഭൂമി വില്‍പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്. കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പന നടത്തിയതില്‍ സഭക്ക് കോടികളുടെ നഷ്ടമുണ്ടായതായാണ് ആരോപണം. എട്ട് കേസുകളാണ് കര്‍ദിനാളിന്റെ പേരിലുള്ളത്.

ഭൂമി ഇടപാടില്‍ കോടികളുടെ അനധികൃത ഇടപാട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. അങ്കമാലി അതിരൂപത 3.5 കോടി പിഴയടക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story