Quantcast

പേരാമ്പ്രയിലെ ഹലാൽ ബീഫ് ആക്രമണം; സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ബീഫ്‌ഫെസ്റ്റ്

സി.പി.എം , മുസ്ലീം ലീഗ്, വെൽഫെയർപാർട്ടി, എസ്.ഡി.പി.ഐ സംഘടനകളുടെ പ്രതിഷേധറാലികൾ തുടരുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-05-09 14:03:59.0

Published:

9 May 2022 1:30 PM GMT

പേരാമ്പ്രയിലെ ഹലാൽ ബീഫ് ആക്രമണം; സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ബീഫ്‌ഫെസ്റ്റ്
X

കോഴിക്കോട്: പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ആർഎസ്എസുകാർ ഹൈപ്പർമാർക്കറ്റ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ബീഫ്‌ഫെസ്റ്റ് നടന്നു.സി.പി.എം , മുസ്ലീം ലീഗ്, വെൽഫെയർപാർട്ടി, എസ്.ഡി.പി.ഐ സംഘടനകളുടെ പ്രതിഷേധറാലികൾ തുടരുകയാണ്.

ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പേരാമ്പ്രയിലെ ബാദുഷ ഹൈപ്പർമാർക്കറ്റിൽ ആക്രമണമുണ്ടായത്. ഹലാൽ സ്റ്റിക്കർ ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ടായിരുന്നു സ്ഥാപനത്തിൽ കയറിയ ആർ എസ് എസ് പ്രവർത്തകരുടെ സംഘം ആക്രമിച്ചത്. പിന്നീട് മടങ്ങിപ്പോയ ഇവർ ആറുമണിയോടെ വീണ്ടുമെത്തി ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിൽ സൂപ്പർമാർക്കറ്റിലെ മൂന്ന് ജീവനക്കാർക്കും പരിക്കേറ്റു.

കേസിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു . പ്രസൂൺ, ഹരികുമാർ എന്നിവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പേരാമ്പ്ര പോലീസ് കേസെടുത്തിരിക്കുന്നത് .സംഭവത്തിൽ വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധം തുടരുകയാണ്.

TAGS :

Next Story