Quantcast

ബസിന് മുന്നിൽ സി.ഐ.ടി.യു കൊടി കുത്തിയ സംഭവം; നാളെ തൊഴിൽമന്ത്രിയുമായി ചർച്ച

കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന തൊഴിലാളി തൊഴിലുടമ തർക്കമാണ് മർദ്ദനത്തിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-06-25 13:04:43.0

Published:

25 Jun 2023 1:01 PM GMT

CITU, Private Bus, Kottayam, സിഐടിയു, പ്രൈവറ്റ് ബസ്, കോട്ടയം
X

കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സി.ഐ.ടി.യു കൊടി കുത്തിയ സംഭവത്തിൽ നാളെ തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച. ബസ് ഉടമയെ സി.ഐ.ടി.യു നേതാവ് മർദ്ദിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. ബസുടമയെ മർദിച്ച സി.ഐ.ടി.യു നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രശ്നത്തിൽ അഡീഷണൽ ലേബർ ഓഫീസറോട് സമഗ്ര റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന തൊഴിലാളി തൊഴിലുടമ തർക്കമാണ് മർദ്ദനത്തിലെത്തിയത്. തൊഴിലാളികൾക്ക് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന് ആരോപിച്ചു സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ സർവീസ് തടസപ്പെടുത്തി സമരം നടത്തി വരികയായിരുന്നു. ഇതിൽ ബസുടമ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒടുവിൽ പൊലീസ് സുരക്ഷയിൽ സർവീസ് നടത്താൻ ബസുടമ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്. ഇതനുസരിച്ച് ഇന്ന് കൊടികൾ നീക്കം ചെയ്യുന്നതിനിടെയാണ് തർക്കവും മർദനവും ഉണ്ടാകുന്നത്.

എന്നാൽ മർദിച്ചെന്ന ആരോപണം സി.ഐ.ടി.യു നിഷേധിച്ചു. കുമരകം പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് ബി.ജെ.പി നേതൃത്വത്തിൽ ബസുടമ പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ സി.ഐ.ടി.യു നേതാവ് അജയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രശ്നത്തിൽ തൊഴിൽമന്ത്രി ഇടപെട്ട് പരിഹാരം നിർദേശിച്ചു. ഉച്ചക്ക് ബസ് സർവീസ് നടത്താനുള്ള ശ്രമം സി.ഐ.ടി.യു തടഞ്ഞു. ഇതോടെയാണ് പൊലീസ് ഇടപെട്ടത്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്തു ബസ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രശ്നത്തിൽ നാളെ തിരുവനന്തപുരത്ത് തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്താമെന്ന ധാരണയോടെയാണ് സി.ഐ.ടി.യു അയഞ്ഞത്.

TAGS :

Next Story