Quantcast

'കശാപ്പുകാരെ പോലെ പ്രതികൾ മൃതദേഹങ്ങൾ വെട്ടിമുറിച്ചു'. അവയവ കച്ചവടത്തിനുള്ള സാധ്യത ഇല്ലെന്ന് സിറ്റിപൊലീസ് കമ്മീഷ്ണർ

ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും

MediaOne Logo

Web Desk

  • Updated:

    2022-10-18 06:43:28.0

Published:

18 Oct 2022 6:37 AM GMT

കശാപ്പുകാരെ പോലെ പ്രതികൾ മൃതദേഹങ്ങൾ വെട്ടിമുറിച്ചു. അവയവ കച്ചവടത്തിനുള്ള സാധ്യത ഇല്ലെന്ന് സിറ്റിപൊലീസ് കമ്മീഷ്ണർ
X

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ നിരവധി ശാസ്ത്രീയ തെളിവുകൾ ലഭിച്ചെന്ന് സിറ്റിപൊലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു. കാശപ്പുകാർ ചെയ്തത് പോലെയാണ് പ്രതികൾ മൃതദേഹങ്ങൾ വെട്ടിമുറിച്ചത്. അവയവ കച്ചവട സാധ്യത ഈ കേസിലില്ല. അത്തരം വാർത്തകളിൽ കഴമ്പില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ അവയവ മാറ്റം സാധ്യമല്ല. അന്വേഷണം അതിവേഗംപൂർത്തിയാക്കുമെന്നും സി എച് നാഗരാജു പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ നിരവധി ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഇരകളെ കണ്ടെത്താൻ ഉപയോഗിച്ചത്. സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകീട്ട് 2 മണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലാണ് കൊല്ലപ്പെട്ട പത്മത്തിന്റെ 39 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

പത്മത്തെ കൊലപ്പെടുത്തിയ ശേഷം ഷാഫി ഇവരുടെ സ്വർണാഭരണങ്ങൾ ഗാന്ധി നഗറിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ഒരു ലക്ഷത്തിപ്പതിനായിരം രൂപ വാങ്ങിയിരുന്നു. സ്വർണത്തിന്മേൽ ഷാഫിക്ക് എത്ര രൂപ നൽകി, എത്ര ഗ്രാം സ്വർണം ഷാഫി പണയം വെച്ചു എന്നീ കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഒപ്പം ഇതിനു മുമ്പ് ഷാഫി ഈ ധനകാര്യ സ്ഥാപനത്തിൽ നടത്തിയ പണമിടപാടും അന്വേഷണ സംഘം പരിശോധിച്ചു. സ്‌കോർപിയോ വിറ്റുവെന്ന് പറഞ്ഞ് 40000 രൂപ വീട്ടിൽ നൽകിയെന്നാണ് ഷാഫിയുടെ ഭാര്യ നേരത്തേ പൊലീസിന് മൊഴി നൽകിയത്. അതിനാൽ ബാക്കി തുകയെ സംബന്ധിച്ചും ഷാഫി മറുപടി പറയേണ്ടി വരും.

പത്മത്തെ കെട്ടിയിടാൻ ഉപയോഗിച്ച കയറും മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ ഉപയോഗിച്ച കത്തികളും വാങ്ങിയ കടകളിൽ ഭഗവൽ സിങിനെ എത്തിച്ചുള്ള തെളിവെടുപ്പാണ് ഇനി ഇലന്തൂരിൽ നടക്കാനുള്ളത്. ഇതിനായി ഭഗവൽ സിങിനെ വീണ്ടും ഇലന്തുരിലെത്തിക്കും. ഒപ്പം കേസിൽ ഫോറൻസിക് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പ്രതികളുടെ വൈദ്യ പരിശോധന ഫലവും ഉടനെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതികളിൽ നിന്നും ഡി എൻ എ പരിശോധനകൾക്കായി ശരീര സ്രവങ്ങളും, രക്തസാമ്പിളുകളും ശേഖരിച്ചിരുന്നു. ലൈംഗിക വൈകൃതത്തിനടിമയാണ് ഷാഫി എന്നതിൽ ശാസ്ത്രീയ തെളിവുകളും കണ്ടെത്തേണ്ടതുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വലിയ പൊലീസ് സുരക്ഷയിലായിരിക്കും ഷാഫിയെയും കൊണ്ടുളള ഇന്നത്തെയും തെളിവെടുപ്പ്.

TAGS :

Next Story