സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവരുടെ സഹായി അലവൻസ് 11,400 എന്നത് 38,340 രൂപയും ആക്കിയിട്ടുണ്ട്

തിരുവനന്തപുരം: കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി. ഐഎഎസ് ഓഫീസര്‍മാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. സെക്രട്ടറി റാങ്കിലുള്ളവരുടെ സഹായിക്ക് 2,900 മായിരുന്നത് 19,170 രൂപയാക്കി.
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവര്‍ക്ക് രണ്ട് സഹായികള്‍, അലവന്‍സ് -38,340 രൂപ (നേരത്തേ 11,400) ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കാണ് സഹായി അലവന്‍സ് നല്‍കുന്നത്. മാര്‍ച്ച് ഒന്ന് മുതലാണ് കൂടിയ അലവന്‍സ് അനുവദിക്കുക.
Next Story
Adjust Story Font
16

