Quantcast

പാർട്ടി വിടുമെന്ന് സി.കെ പത്മനാഭന്റെ ഭീഷണി; കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി

കന്യാസ്ത്രീ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ച കെ.എസ് രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി

MediaOne Logo

Web Desk

  • Updated:

    2025-08-07 15:04:55.0

Published:

7 Aug 2025 8:31 PM IST

പാർട്ടി വിടുമെന്ന് സി.കെ പത്മനാഭന്റെ ഭീഷണി; കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി
X

തിരുവനന്തപുരം: കോർകമ്മിറ്റി പട്ടിക വീണ്ടും തിരുത്തി ബിജെപി. മുതിർന്ന നേതാവ് സി.കെ പത്മനാഭനെ ഉൾപ്പെടുത്തി പട്ടിക പുനപ്രസിദ്ധീകരിച്ചു. പാർട്ടി വിടുമെന്ന് കടുത്ത നിലപാട് സി.കെ പത്മനാഭൻ രാജീവ് ചന്ദ്രശേഖരനെ അറിയിച്ചതിന് പിന്നാലെയാണ് നീക്കം.

രണ്ട് ക്ഷണിതാക്കൾക്ക് പുറമെ 21 പേരായിരുന്നു ബിജെപി ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിലുണ്ടായിരുന്നത്. കന്യാസ്ത്രീ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ച വൈസ് പ്രസിഡണ്ട് കെ.എസ് രാധാകൃഷ്ണനെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. മീഡിയ പാനലിസ്റ്റ് ലിസ്റ്റിലും കെ.എസ് രാധാകൃഷ്ണൻ ഇല്ല. 10 വൈസ് പ്രസിഡന്റുമാരിൽ മറ്റെല്ലാവരും മീഡിയ പാനലിസ്റ്റ് ലിസ്റ്റിൽ ഉണ്ട്.

TAGS :

Next Story