Quantcast

മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം; ആവിക്കൽ തോടിൽ സമരക്കാരും പൊലീസും തമ്മിൽ സംഘർഷം

സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി

MediaOne Logo

Web Desk

  • Updated:

    2022-08-01 11:09:24.0

Published:

1 Aug 2022 11:05 AM GMT

മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം; ആവിക്കൽ തോടിൽ സമരക്കാരും പൊലീസും തമ്മിൽ സംഘർഷം
X

കോഴിക്കോട്: ആവിക്കൽതോട് മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യുന്നതിനിടെ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്യുന്നു.

കോർപറേഷൻ ആറാം വാർഡിലാണ് ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി യോഗം ചേർന്നത്. സെക്കുലർ ഓഫ് വോയിസ് വെളളയിൽ എന്ന പേരിൽ സി.പി.എമ്മിന്റെ പിന്തുണയോടെയായിരുന്നു യോഗം. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.ജയശ്രീയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

എന്നാൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തിട്ടുള്ളതെന്നും അതിനാൽ തങ്ങൾക്കു പങ്കെടുക്കണമെന്നും തങ്ങളെ അകത്തേക്ക് കയറ്റിവിടണമെന്നുമുള്ള ആവിക്കൽതോട് നിവാസികളുടെ ആവശ്യത്തെ സംഘാടകർ എതിർത്തു. ഇത് കോർപ്പറേഷൻ നടത്തുന്ന യോഗമല്ല എന്നും സെക്കുലർ ഓഫ് വോയിസ് വെളളയിൽ എന്ന പേരിൽ സി.പി.എമ്മിന്റെ പിന്തുണയോടെ നടത്തുന്ന യോഗമായതിനാൽ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കില്ല എന്നുമായിരുന്നു സംഘാടകരുടെ വാദം. തുടർന്ന് ആളുകളെ പുറത്താക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്.

TAGS :

Next Story