ഒരു രൂപയ്ക്ക് ഷൂ ഓഫർ; കോഴിക്കോട് പുതിയ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ സംഘർഷം
ഒരു രൂപയ്ക്ക് ഷൂ എന്ന ഓഫർ കണ്ട് നൂറ് കണക്കിനാളുകൾ കടയിൽ തടിച്ചുകൂടി

കോഴിക്കോട്: കോഴിക്കോട് ഒരു രൂപക്ക് ഷൂ നൽകാമെന്ന് പരസ്യം നൽകിയ കടയിലേക്കെത്തിയവർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. സംഭവത്തിന് പിന്നാലെ കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എസ്എം സ്ട്രീറ്റിനു സമീപം വൈക്കം മുഹമ്മദ് ബഷീർ റോഡിൽ പുതുതായി ആരംഭിച്ച ഫൂട്ട് വെയർ ഷോപ്പ് ഉടമകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു രൂപക്ക് ആയിരങ്ങൾ വിലയുള്ള ഷൂ ലഭിക്കുമെന്ന പരസ്യം നൽകിയത്. ഇതോടെ കുട്ടികളടക്കം നിരവധിയാളുകളാണ് അതിരാവിലെ മുതൽ കടയിലേക്കെത്തിയത്.
പൊലീസ് ലാത്തി വീശിയതോടെ കടയുടമകൾക്കെതിരെ ആളുകൾ രംഗത്തെത്തി. പിന്നീട് കടതുറക്കില്ലെന്ന് പൊലീസ് അറിയിച്ചതോടെ ഷൂ വാങ്ങാനെത്തിയവർ നിരാശയോടെ മടങ്ങുകയായിരുന്നു.
Next Story
Adjust Story Font
16

