ക്ലിഫ് ഹൗസിലേക്കുള്ള ആശാ വർക്കർമാരുടെ മാർച്ചിൽ സംഘർഷം
മുഖ്യമന്ത്രി എത്തി സമരം ഒത്തുതീർപ്പാക്കുന്നത് വരെ ക്ലിഫ് ഹൗസിന് മുന്നിൽ തന്നെ ഇരിക്കുമെന്ന് സമരക്കാർ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള ആശാ വർക്കർമാരുടെ മാർച്ചിൽ സംഘർഷം. ആശാ മാർക്ക് നേരെ വീണ്ടും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് കസ്റ്റഡിയിലെടുത്തുത്തതോടെ പൊലീസിനെ സമരക്കാർ തടഞ്ഞു. പൊലീസ് വാഹനത്തിന് മുമ്പിൽ ആശാ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രാവിലെ മുതൽ ക്ലിഫ് ഹൗസിന് മുമ്പിൽ ആശാമാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയത്. മുഖ്യമന്ത്രി എത്തി സമരം ഒത്തുതീർപ്പാക്കുന്നത് വരെ ക്ലിഫ് ഹൗസിന് മുന്നിൽ തന്നെ ഇരിക്കുമെന്ന് സമരക്കാർ പറഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആശാ വർക്കർമാർ നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കും.
232 രൂപ കൂലിവാങ്ങിക്കുന്ന സ്ത്രീ തൊഴിലാളികളെ ക്രൂരമായി ആക്രമിച്ച് പൊലീസ് ജീപ്പിനുള്ളിൽ കയറ്റിയിരിക്കുകയാണെന്ന് സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. എട്ടരമാസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ക്ലിഫ് ഹൗസിന് മുന്നിലേക്ക് എത്തിയതെന്നും അവർ പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ്.മിനിയുടെ വസ്ത്രം വലിച്ചു കീറിയെന്നും ബിന്ദു പറഞ്ഞു. ഇരുപതോളം ആശമാരേയും യുഡിഎഫ് സെക്രട്ടറി സി.പി ജോണിനെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വരെ നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി
Adjust Story Font
16

