Quantcast

ചെയർമാൻ സ്ഥാനത്തെ ചൊല്ലി ‌പാലക്കാട് നഗരസഭയിൽ ബിജെപിയിൽ കലഹം

കേവല ഭൂരിപക്ഷമില്ലെങ്കിലും ബിജെപി തന്നെ പാലക്കാട് നഗരസഭയിൽ അധികാരത്തിൽ വരുമെന്ന് ഉറപ്പായി

MediaOne Logo

Web Desk

  • Published:

    24 Dec 2025 6:50 AM IST

ചെയർമാൻ സ്ഥാനത്തെ ചൊല്ലി ‌പാലക്കാട് നഗരസഭയിൽ ബിജെപിയിൽ കലഹം
X

പാലക്കാട്: പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി ബിജെപിയിൽ കലഹം . നാല് പേരുകൾ വിവിധ നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർപേഴ്സണുമായ പ്രമീള ശശിധരൻ, സ്മിതേഷിനെ ചെയർമാനാക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തി.

കേവല ഭൂരിപക്ഷമില്ലെങ്കിലും ബിജെപി തന്നെ പാലക്കാട് നഗരസഭയിൽ അധികാരത്തിൽ വരുമെന്ന് ഉറപ്പായി .എൽഡിഎഫ് - യുഡിഎഫ് സഹകരണം ഉണ്ടാകാൻ ഇടയില്ല . ഭരണം ഉറപ്പായതോടെ നഗരസഭ അധ്യക്ഷ സ്ഥാനത്തിനായി കടുത്ത തർക്കമാണ് നടക്കുന്നത് . പി. സ്മിതേഷാണ് ചെയർമാൻ സ്ഥാനത്തിന് യോഗ്യൻ എന്ന് പറഞ്ഞ് ബി. ജെ. പി സംസ്ഥാന കമ്മറ്റി അംഗവും , നഗരസഭ ചെയർപേഴ്സണുമായ പ്രമീള ശശിധരൻ മാധ്യമ വാർത്തക്ക് താഴെ കമൻ്റിട്ടു . നേതൃത്വം ഇടപെട്ട് ഡിലിറ്റ് ചെയ്യിപ്പിച്ചു.

ബിജെപി സംസ്ഥാന ട്രഷറും നഗരസഭ വൈസ് ചെയർമാനുമായ ഇ. കൃഷ്ണദാസിനായി ഒരു വിഭാഗം രംഗത്തുണ്ട്. സുനിൽ , ശശികുമാർ എന്നിവർക്ക് വേണ്ടി വാദിക്കുന്നവരും ഉണ്ട്. സംസ്ഥാന പ്രസിഡൻ്റാണ് ചെയർമാൻ്റെ കാര്യത്തിൽ തീരുമാനം എടുക്കുക എന്നാണ് ബിജെപി നേതൃത്വം പറയുന്നത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തിനായും തർക്കമുണ്ട്. ബേബി , മിനി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.



TAGS :

Next Story