'ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ മാത്രമേ പെരുമാറാൻ കഴിയൂ' ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി
രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ചിഹ്നവും, പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവു എന്നും മുഖ്യമന്ത്രി

തിരുവന്തപുരം: മന്ത്രി വി.ശിവൻകുട്ടി തന്നോട് അനാദരവ് കാട്ടിയെന്ന ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയതെന്നും മുഖ്യമന്ത്രിയുടെ മറുപടി കത്തിൽ പറയുന്നു. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളു എന്നും കത്തിൽ പറയുന്നു.
ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെയെ പെരുമാറാൻ കഴിയു. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ചിഹ്നവും, പതാകയും മാത്രമേ തുടർന്നും ഉപയോഗിക്കാവു എന്നും മുഖ്യമന്ത്രി. ഇത് രണ്ടാം തവണയാണ് ആർഎസ്എസ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിൽ സർക്കാർ ഗവർണറോട് വിയോജിപ്പ് അറിയിക്കുന്നത്.
Next Story
Adjust Story Font
16

