Quantcast

സി.എൻ അഹമ്മദ് മൗലവി പുരസ്‌കാരം ടി.പി മുഹമ്മദ് ശമീമിന്

ഓക്ടോബർ ആദ്യം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും

MediaOne Logo

Web Desk

  • Published:

    18 Sept 2024 10:34 AM IST

tp muhammed shameem
X

കോഴിക്കോട്: ഇസ്ലാമിക ചിന്തകൻ സി.എൻ അഹമ്മദ് മൗലവി യുടെ പേ രിൽ മുസ്‍ലിം സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് ടി.പി മുഹമ്മദ് ശമീം അർഹനായി. ശാന്തപുരം അൽ ജാമിയ അൽ ഇസ്ല‌ാമിയ്യയിൽ മതതാരതമ്യ ശാസ്ത്ര പഠന വിഭാഗത്തിൽ അധ്യാ പകനായ ശമീം കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്.

ലോക മതങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനഗ്രന്ഥങ്ങളും സമൂഹ മാധ്യമങ്ങളിലെ വൈജ്ഞാനിക ഇടപെടലുകളും മുൻനിർത്തിയാണ് പുരസ്കാരം. ജമാൽ കൊ ച്ചങ്ങാടി, വി.എ കബീർ, കെ.സി സലീം എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

25,000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം. ഓക്ടോബർ ആദ്യം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. സുകുമാർ അഴീക്കോട്, മുട്ടാണിശ്ശേരി കോയക്കുട്ടി, കെ.ടി മുഹമ്മദ് തുടങ്ങിയ നിരവധി പ്രതിഭകൾ നേര​ത്തേ ഈ അവാർഡിന് അർഹരായിട്ടുണ്ട്.

TAGS :

Next Story