Quantcast

'മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; നിലപാട് മാറ്റി സി.എൻ മോഹനൻ

കെ.എം.എന്‍.പിയുടെ നോട്ടീസിനാണ് മോഹനൻ മറുപടി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-09-28 07:46:02.0

Published:

28 Sept 2023 11:01 AM IST

മാത്യു കുഴൽനാടന്റെ കമ്പനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് മാറ്റി സി.എൻ മോഹനൻ
X

എറണാകുളം: മാത്യു കുഴല്‍ നാടൻ ഭാഗമായ കെ.എം.എന്‍.പി കമ്പനിക്ക് എതിരായ അഴിമതി ആരോപണത്തില്‍ നിലപാട് മാറ്റി സി.പി.എം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍ മോഹനന്‍. കുഴൽ നാടന്റെ കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. വാർത്താ സമ്മേളനത്തിൽ കുഴല്‍ നാടന്റെ ഭൂമിയുടെ കാര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കെ.എം.എന്‍.പിയുടെ നോട്ടീസിനാണ് മോഹനൻ മറുപടി നൽകിയത്. അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുടെ പേരിൽ കെ.എം.എന്‍.പി കമ്പനി സി.എൻ മോഹനന് നോട്ടീസ് നൽകിയിരുന്നു. മോഹനൻ ഒരാഴ്ചയ്ക്കുള്ളിൽ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കുമെന്നും നോട്ടീസിൽ ചൂണ്ടികാട്ടിയാണ് നോട്ടീസ് അയച്ചത്.

കുഴല്‍നാടന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച സ്വത്തുവിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും കെ.എം.എന്‍.പിയുടെ നോട്ടിസിന് സി.എന്‍.മോഹനന്‍ മറുപടി നല്‍കി. മാത്യുവിന് ദുബായിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നും കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നുമായിരുന്നു മോഹനന്‍റെ ആരോപണം.

എന്നാൽ ആക്ഷേപം കൊണ്ട് തകർക്കാനാവില്ലെന്നും പോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാ‍ടന്‍ എം.എൽ.എ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story