മുനമ്പം: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ കാലാവധി നീട്ടി
മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്.

തിരുവനന്തപുരം: മുനമ്പം വിഷയത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ കാലാവധി നീട്ടി. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെ നിയോഗിച്ചത്. മൂന്ന് മാസമായിരുന്നു കമ്മീഷന്റെ കാലാവധി. അത് ഇന്ന് അവസാനിക്കുകയാണ്. റിപ്പോർട്ട് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്.
Next Story
Adjust Story Font
16

