Quantcast

യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ തട്ടിപ്പ് കേസ്; രണ്ട് വർഷം പിന്നിട്ടിട്ടും പണം ലഭിക്കാതെ നിക്ഷേപകര്‍

അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം പാസ്ബുക്കിൽ തുക രേഖപ്പെടുത്തി വ്യാജരസീത് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

MediaOne Logo

Web Desk

  • Published:

    26 July 2021 2:35 AM GMT

യു.ഡി.എഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ തട്ടിപ്പ് കേസ്; രണ്ട് വർഷം പിന്നിട്ടിട്ടും പണം ലഭിക്കാതെ നിക്ഷേപകര്‍
X

മലപ്പുറം ആനക്കയം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ നടപടി വൈകുന്നു. രണ്ട് വർഷം പിന്നിട്ടിട്ടും നഷ്ടമായ പണം തിരിച്ചു ലഭിക്കാത്തതിനാൽ ദുരിതത്തിലാണ് നിക്ഷേപകർ. ബാങ്കിൽ ആറര കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

ഇരുനൂറിലധികം നിക്ഷേപകരുടേതായി ആറര കോടിയോളം രൂപയാണ് യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ആനക്കയം സർവീസ് സഹകരണ ബാങ്കിൽ നിന്നും നഷ്ടമായത്. അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം പാസ്ബുക്കിൽ തുക രേഖപ്പെടുത്തി വ്യാജരസീത് നൽകിയാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യു.ഡി ക്ലർക്ക് കെ.വി. സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാളുടെ ഭൂമി ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ഇത് വിലപ്പന നടത്തി പണം തിരിച്ചു നൽകാമെന്നയിരുന്നു ബാങ്കിന്‍റെ വാഗ്ദാനം. പക്ഷേ രണ്ടര വർഷമായിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല.

പരാതി ഉയർന്നതോടെ വിജിലൻസ് അന്വേഷണം ഉണ്ടായെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. സാധാരണക്കാരാണ് തട്ടിപ്പിന് ഇരയായവരിൽ മിക്കവരും. ജോയിൻ രജിസ്ട്രാർ ഭൂമി വിൽപ്പന തടയുന്നതാണ് പണം മടക്കി നൽകുന്നത് വൈകുന്നതിന് കാരണമായി ബാങ്ക് ഭരണസമിതി പറയുന്നത് .ഭൂമി വില്‍പന നടത്താൻ അനുമതി തേടി ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഭരണസമിതി വിശദീകരിക്കുന്നു.


TAGS :

Next Story