Quantcast

മതേതര കേരളത്തിൻ്റെ തീരാ നഷ്ടം: ഐഎൻഎൽ

അവകാശ സംരക്ഷണ പോരാട്ടങ്ങളിലും കൊടിയേരി നടത്തിയ ശ്രമം എന്നും സ്മരിക്കപ്പെടുമെന്നും നേതാക്കൾ

MediaOne Logo

Web Desk

  • Updated:

    2022-10-01 16:10:26.0

Published:

1 Oct 2022 9:35 PM IST

മതേതര കേരളത്തിൻ്റെ തീരാ നഷ്ടം: ഐഎൻഎൽ
X

കോഴിക്കോട്: മതനിരപേക്ഷ വികസിത കേരളത്തിന്നായി ജീവിതം സമർപ്പിച്ച വിനയാന്വിതനായ കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് സഖാവ് കോടിയേരിയുടെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടപ്പെട്ടതെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർ കോവിലും, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.

ഐഎൻഎൽ പ്രസ്ഥാനത്തെ ഇടതുപക്ഷ മുന്നണിയോട് സഹകരിപ്പിക്കുന്നതിലും, വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങൾക്കിടയിൽ ഐക്യം നിലനിർത്തുന്നതിലും അവകാശ സംരക്ഷണ പോരാട്ടങ്ങളിലും കൊടിയേരി നടത്തിയ ശ്രമം എന്നും സ്മരിക്കപ്പെടുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

TAGS :

Next Story