Quantcast

ഒരു വര്‍ഷം ഒരു കോടി യാത്രക്കാര്‍; ചരിത്രനേട്ടവുമായി കൊച്ചി വിമാനത്താവളം

വർഷം അവസാനിക്കാൻ 11 ദിവസം ബാക്കി നിൽക്കെയാണ് ഒരു കോടി യാത്രക്കാരെന്ന ചരിത്രനേട്ടം സിയാൽ സ്വന്തമാക്കിയത്

MediaOne Logo

Web Desk

  • Published:

    22 Dec 2023 1:42 AM GMT

kochi airport
X

കൊച്ചി വിമാനത്താവളം

കൊച്ചി: ഒരു കലണ്ടർ വർഷം , ഒരു കോടി യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 പേർ യാത്ര ചെയ്തതോടെയാണ് ചരിത്രനേട്ടം സിയാൽ സ്വന്തമാക്കിയത്.ഒരു കോടി യാത്രക്കാരുടെ എണ്ണം തൊട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസുകാരി ലയ റിനോഷിന് സിയാലിന്‍റെ പ്രത്യേക ഉപഹാരം സമ്മാനിച്ചു.

വർഷം അവസാനിക്കാൻ 11 ദിവസം ബാക്കി നിൽക്കെയാണ് ഒരു കോടി യാത്രക്കാരെന്ന ചരിത്രനേട്ടം സിയാൽ സ്വന്തമാക്കിയത്. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 പേർ യാത്ര ചെയ്തതോടെയാണ് സിയാൽ റെക്കോർഡിട്ടത്.ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസുകാരി ലയ റിനോഷാണ് സിയാലിലെ ഈ വര്‍ഷത്തെ ഒരു കോടി യാത്രക്കാരിയായത്. യാത്രക്കാര്‍ക്കുള്ള നന്ദി സൂചകമായി സിയാൽ ഒരുക്കിയ പ്രത്യേക ചടങ്ങിൽ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് ലയക്ക് പ്രത്യേക ഉപഹാരം നല്‍കി.

ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമെന്ന നേട്ടവും സിയാല്‍ സ്വന്തമാക്കി.സംസ്ഥാനത്തെ മൊത്തം വിമാന യാത്രക്കാരിൽ 63 ശതമാനവും സിയാലിലൂടെയാണ് യാത്ര ചെയ്യുന്നത്.കഴിഞ്ഞ വർഷത്തെക്കൾ 20 ലക്ഷം പേരാണ് ഈ വർഷം സിയാലിലൂടെ യാത്ര ചെയ്തത്.



TAGS :

Next Story