Quantcast

യൂറോപ്പില്‍ നിന്ന് 2,000 കോടിയുടെ മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

എല്‍എന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള വെസലുകളാണ് കൊച്ചി ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിക്കുക.

MediaOne Logo

Web Desk

  • Published:

    15 Oct 2025 2:44 PM IST

യൂറോപ്പില്‍ നിന്ന് 2,000 കോടിയുടെ മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
X

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് Photo- cochinshipyard website

കൊച്ചി: യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. യൂറോപ്പിലെ പ്രമുഖ കമ്പനിയില്‍ നിന്ന് ആറ് ഫീഡര്‍ വെസലുകള്‍ നിര്‍മിക്കാനായി 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ ആണ് കൊച്ചി ആസ്ഥാനമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വന്തമാക്കിയത്.

എല്‍എന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള വെസലുകളാണ് കൊച്ചി ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിക്കുക. പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസലുകള്‍ നിര്‍മിച്ച് ശ്രദ്ധനേടിയ കൊച്ചി കപ്പല്‍ശാല, ആദ്യമായാണ് എല്‍എന്‍ജി അധിഷ്ഠിത കപ്പല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്.

ഓർഡർ സംബന്ധിച്ച ഔദ്യോഗിക കരാർ വൈകാതെ ഒപ്പുവയ്ക്കും. അതേസമയം, ഉപഭോക്തൃകമ്പനിയുടെ പേര് കൊച്ചിൻ ഷിപ്പ്‍യാർഡ് വ്യക്തമാക്കിയിട്ടില്ല. 2,000 രൂപയ്ക്കുമേൽ മൂല്യമുള്ള ഓർഡറുകളെയാണ് മെഗാ ഓർഡറുകൾ എന്നുവിശേഷിപ്പിക്കുന്നത്. മെഗാ ഓര്‍ഡര്‍ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയതിനു പിന്നാലെ ഓഹരിവില 3 ശതമാനത്തിലധികം മുന്നേറിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡ് സമീപഭാവിയിൽ പ്രതീക്ഷിക്കുന്നത് 2.85 ലക്ഷം കോടി രൂപയുടെ പുതിയ ഓർഡറുകളാണ്.

TAGS :

Next Story