Quantcast

ശബരിമല മാളികപ്പുറത്തെ തീപിടിത്തം കതിന പൊട്ടിത്തെറിച്ചല്ലെന്ന് കലക്ടറുടെ റിപ്പോർട്ട്

വിശദമായ അന്വേഷണത്തിന് ശേഷം പൂർണതോതിലുള്ള റിപ്പോർട്ട് വീണ്ടും സമർപ്പിക്കുമെന്ന് കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Jan 2023 3:12 PM GMT

ശബരിമല മാളികപ്പുറത്തെ തീപിടിത്തം കതിന പൊട്ടിത്തെറിച്ചല്ലെന്ന് കലക്ടറുടെ റിപ്പോർട്ട്
X

പത്തനംതിട്ട: ശബരിമലയിൽ മാളികപ്പുറത്തിന് സമീപമുണ്ടായ തീപിടിത്തം കതിന പൊട്ടിത്തെറിച്ചല്ലെന്ന് കലക്ടറുടെ റിപ്പോർട്ട്. ഫോറൻസിക് പരിശോധനകളുടെയും എ.ഡി.എം നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കലക്ടർ റിപ്പോർട്ട നൽകിയത്.

സർക്കാരിന് കൈമാറിയ റിപ്പോർട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിലും സമർപ്പിക്കും. വിശദമായ അന്വേഷണത്തിന് ശേഷം പൂർണതോതിലുള്ള റിപ്പോർട്ട് വീണ്ടും സമർപ്പിക്കുമെന്ന് കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. ഇന്നലെയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.

TAGS :

Next Story