ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കലാലയങ്ങൾക്ക് നാളെ അവധി

കലാലയങ്ങൾ പൂർണ്ണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് ഒക്ടോബർ 18ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-17 15:01:40.0

Published:

17 Oct 2021 3:01 PM GMT

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കലാലയങ്ങൾക്ക് നാളെ അവധി
X

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്‌നിക്കുകളും എൻജിനീയറിംഗ് കോളേജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും ഒക്ടോബർ 18ന് അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കലാലയങ്ങൾ പൂർണ്ണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് ഒക്ടോബർ 18ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

TAGS :

Next Story