ഷാഫിക്കെതിരായ പരാമർശം; മലക്കം മറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു
താൻ ഷാഫിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് സുരേഷ് ബാബുവിന്റെ വിശദീകരണം

പാലക്കാട്: ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശത്തിൽ മലക്കം മറിഞ്ഞ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബു നേരത്തെ പറഞ്ഞത്. എന്നാൽ താൻ ഷാഫിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് സുരേഷ് ബാബുവിന്റെ വിശദീകരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാഷ് എന്ന പേരിലാണ് ആരോപണം ഉന്നയിച്ചത്. മാധ്യമങ്ങളാണ് ഷാഫിയാണെന്ന് പറഞ്ഞത്. ഷാഫി അത് സ്ഥിരീകരിച്ചു. പിന്നെ താനായിട്ട് എന്തിന് തള്ളിക്കളയണം. വ്യക്തപരമായ അധിക്ഷേപങ്ങൾ നടത്തുന്ന രീതി സിപിഎം പ്രവർത്തകർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമാണ് ചർച്ച ചെയ്യേണ്ടതെന്നും താൻ പറഞ്ഞത് ഷാഫി നിഷേധിച്ചിട്ടില്ലെന്നുമാണ് സുരേഷ് ബാബുവിന്റെ വാദം. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാൽ എന്തിനാണ് ഷാഫി തോളിൽ ചെളി ഉണ്ടോയെന്ന് നോക്കുന്നത്? ഷാഫി നിയമനടപടി സ്വീകരിച്ചാൽ അപ്പോൾ നോക്കാമെന്നും ആരോപണത്തിന്റെ തെളിവുകൾ സമയമാകുമ്പോൾ നൽകേണ്ടിടത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

