Quantcast

വീണ്ടും ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി

പുതിയ വില 1810.50 രൂപ

MediaOne Logo

Web Desk

  • Published:

    1 Nov 2024 7:57 AM IST

commercial gas cylinder
X

കോഴിക്കോട്: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപ.

ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

TAGS :

Next Story