വി.അബ്ദുറഹിമാനെതിരായ വർഗീയ പരാമർശം: ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ

മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്ത് കേസെടുക്കണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Updated:

    2022-11-29 20:35:30.0

Published:

29 Nov 2022 5:03 PM GMT

വി.അബ്ദുറഹിമാനെതിരായ വർഗീയ പരാമർശം: ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ
X

ഫാദർ തിയഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നൽകി ഐഎൻഎൽ. മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിന്റെ പേരിലാണ് പരാതി. മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേർത്ത് കേസെടുക്കണമെന്നാണ് ആവശ്യം.

പരാമർശത്തിലൂടെ കേരളത്തിലെ സമൂഹത്തെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ഇതിനെതിരായി തിരുവനന്തപുരം ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഐഎൻഎൽ പ്രതികരിച്ചു. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ ഒരു തീവ്രവാദി ഉണ്ട് എന്നായിരുന്നു ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശം. ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ എം.എൽ.എ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് പരാമർശത്തിൽ സമരസമിതി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചതിന് മറുപടിയായി നടത്തിയ പരാമർശം മാത്രമാണെന്നും തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമരസമിതി പ്രതിനിധി ഫാദർ മൈക്കിൾ തോമസ് മീഡിയവൺ സ്‌പെഷ്യൽ എഡിഷൻ ചർച്ചയിൽ പറഞ്ഞു.

TAGS :

Next Story