Quantcast

സമുദായ നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

ഇന്ന് വൈകീട്ട് 3.30നാണ് യോഗം.

MediaOne Logo

Web Desk

  • Updated:

    2021-09-20 07:47:25.0

Published:

20 Sept 2021 9:45 AM IST

സമുദായ നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്
X

പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മതമേലധ്യക്ഷൻമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.ക്ലീമിസ് തിരുമേനിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.ഇന്ന് വൈകീട്ട് 3.30 ക്കാണ് യോഗം.

പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീർ മൗലവി, സൂസപാക്യം തിരുമേനി, ധർമ്മരാജ് റസാലം തിരുമേനി, ബർണ്ണബാസ് തിരുമേനി തുടങ്ങിയവർ സാമുദായിക നേതാക്കളുടെ പങ്കെടുക്കും.

പാലാ ബിഷപ് നടത്തിയ വിദ്വേഷ പ്രസംഗവും അതിനോട് സർക്കാർ കാണിക്കുന്ന നിസംഗ സമീപനവും മുസ്‌ലിം സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാലാ ബിഷപ് ഹൗസ് സന്ദർശിച്ച് വിവാദം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞതും മുസ് ലിം സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്.



TAGS :

Next Story