Quantcast

ഫ്രീസർ തകരാറിൽ; അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയെന്ന് പരാതി

മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    13 March 2026 2:46 PM IST

ഫ്രീസർ തകരാറിൽ; അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയെന്ന് പരാതി
X

പത്തനംതിട്ട: അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയെന്ന് പരാതി. ഫ്രീസർ തകരാറായതാണ് കാരണം. പോസ്റ്റ്മോർട്ടത്തിന് ഡോക്ടർ വിസമ്മതിച്ചെന്ന് ബന്ധുക്കൾ. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിൻ്റെ മൃതദേഹമാണ് അഴുകിയത്. മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം.

മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് 24 മണിക്കൂറിനു ശേഷം എന്ന് ആശുപത്രി സൂപ്രണ്ട്. ഫ്രീസറുകൾക്ക് തകരാറില്ല. സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്തു പരിചയം ഇല്ലാത്തതുകൊണ്ടും ആണ് ഡോക്ടർ പിന്മാറിയത്. കൂടുതൽ വിദഗ്ധരായ സംഘം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും സൂപ്രണ്ട്.

TAGS :

Next Story