Quantcast

ഫാഷൻ ഷോയുടെ പേരിൽ തട്ടിപ്പ് നടന്നതായി പരാതി

സെലിബ്രിറ്റികൾ ഉൾപ്പടെ പങ്കെടുക്കുമെന്ന് പറഞ്ഞായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാൽ സെലിബ്രിറ്റികൾ എത്തിയില്ലെന്നാണ് ആരോപണം.

MediaOne Logo

Web Desk

  • Updated:

    2023-09-02 18:13:57.0

Published:

2 Sept 2023 9:59 PM IST

Complaint about fraud in the name of fashion show
X

ഫാഷൻ ഷോയുടെ പേരിൽ തട്ടിപ്പ് നടന്നതായി ആക്ഷേപം. കോഴിക്കോട് ട്രേഡ് സെന്ററിൽ നടത്തിയ ഫാഷൻ ഷോ നിർത്തിവെച്ചു. സെലിബ്രിറ്റികൾ ഉൾപ്പടെ പങ്കെടുക്കുമെന്ന് പറഞ്ഞായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാൽ സെലിബ്രിറ്റികൾ എത്തിയില്ലെന്നാണ് ആരോപണം.

പണം വാങ്ങി നടത്തിയ പരിപാടിയിൽ ആവശ്യമായ സൗകര്യങ്ങൾ നൽകിയില്ലെന്നും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അഞ്ഞൂറോളം പേരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. സംഘാടകൻ കൈലാഷ് പ്രശോഭ്‌നെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story