Quantcast

കോട്ടയത്ത് അച്ഛനും മകനും ചേർന്ന് ടാക്സി ഡ്രൈവറെ മർദിച്ചതായി പരാതി

കമ്പിവടി ഉപയോഗിച്ച് മഹേഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

MediaOne Logo

Lissy P

  • Published:

    30 March 2025 7:12 AM IST

കോട്ടയത്ത് അച്ഛനും മകനും ചേർന്ന് ടാക്സി ഡ്രൈവറെ മർദിച്ചതായി പരാതി
X

കോട്ടയം: പനച്ചിക്കാട് നെല്ലിക്കലിൽ അച്ഛനും മകനും ചേർന്ന് ടാക്സി ഡ്രൈവറെ മർദിച്ചു. പിക്കപ്പ് ഡ്രൈവറായ പനച്ചിക്കാട് സ്വദേശി മഹേഷിനാണ് മർദനമേറ്റത്. നെല്ലിക്കൽ സ്വദേശികളായ സുഭാഷ്, മകൻ സൗരവ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്.ഇരുവരും ചേർന്ന് കമ്പിവടി ഉപയോഗിച്ച് മഹേഷിനെ ക്രൂരമായി മർദിച്ചു.

സുഭാഷിൻ്റെ ഉടമസ്ഥതയിലുള്ള പിക് അപ്പ് വാനിൻ്റെ ഡ്രൈവറാണ് മഹേഷ്. വണ്ടി ഓടിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. എന്നാല്‍ മഹേഷ് വെട്ടുകത്തിയുമായി വീട്ടിൽ എത്തി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചതെന്ന് സുഭാഷിൻ്റെ കുടുംബം പറയുന്നു . ഗുരുതരമായി പരിക്കേറ്റ മഹേഷിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി .പ്രതികളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു.


TAGS :

Next Story