ചിക്കന്റെ ചെസ്റ്റ് പീസ് നൽകാത്തത് ചോദ്യം ചെയ്തു; ഹോട്ടൽ ജീവനക്കാരൻ മർദിച്ചതായി പരാതി
തിരുവഞ്ചൂർ സ്വദേശിയായ യുവാവാണ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയത്

Photo|Special Arrangement
കോട്ടയം: കോട്ടയം ഏറ്റുമാനൂർ റെസ്റ്റോറന്റിൽ ചിക്കന്റെ ചെസ്റ്റ് പീസ് നൽകാത്തത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ചതായി പരാതി. തിരുവഞ്ചൂർ സ്വദേശിയായ യുവാവ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ഇതര സംസ്ഥാനക്കാരനായ ഹോട്ടൽ ജീവനക്കാരനാണ് യുവാവിനെ മർദിച്ചത്.
ശനിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. മർദനത്തിൽ യുവാവിന്റെ തലക്ക് പരിക്കേറ്റു. പൊറോട്ടയോടൊപ്പം ചിക്കൻ ചെസ്റ്റ് പീസ് ആവശ്യപ്പെട്ട യുവാവിന് മറ്റൊരു കഷ്ണം നൽകിയത് ചോദ്യം ചെയ്തതിനെ തുടർന്ന് ജീവനക്കാരൻ മർദിച്ചതായാണ് പരാതി. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
Next Story
Adjust Story Font
16

