തിരുവനന്തപുരത്ത് മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞതായി പരാതി
കൊലപാതക കേസിൽ അടക്കം പ്രതിയായ ശാന്തകുമാറാണ് അസഭ്യം പറഞ്ഞത്

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞതായി പരാതി. കടയ്ക്കാവൂർ സ്വദേശി രാധികയ്ക്ക് നേരെയാണ് അസഭ്യവർഷം.
കൊലപാതക കേസിൽ അടക്കം പ്രതിയായ ശാന്തകുമറാണ് അസഭ്യം പറഞ്ഞത്. ശാന്തകുമാറിന്റെ വീടിന് മെയിന്റനൻസിന് പണം അനുവദിച്ചില്ല എന്ന് പറഞ്ഞായിരുന്നു ബഹളം. ഇയാൾ മദ്യപിച്ചതായും രാധിക ആരോപിച്ചു. കടക്കാവൂർ പൊലീസിൽ പരാതി നൽകി.
അയൽക്കൂട്ടം ചേർന്ന സമയാത്താണ് ഇയാൾ എത്തിയതെന്ന് രാധിക പറഞ്ഞു. അയൽക്കൂട്ടത്തിലെ സ്ത്രീകൾ പിടിച്ച് വെച്ചില്ലായിരുന്നെങ്കിൽ അയാൾ തന്നെ തല്ലിയേനെ. ഫണ്ട് നൽകാൻ തനിക്ക് അധികാരമില്ലെന്നും രാധിക പറഞ്ഞു.
Next Story
Adjust Story Font
16

