ഫോൺ ചോർത്തിയെന്ന പരാതി; പി.വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്
ഫോൺ ചോർത്തിയെന്ന കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് കേസ്

മലപ്പുറം: ഫോൺ ചോർത്തിയെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു.
തന്റെ ഫോൺ ചോർത്തിയെന്ന കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് കേസ്.
മുരുകേഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോണ്‍ നമ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പി.വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.
2024 സെപ്തംബര്‍ ഒന്നിന് പി.വി അൻവർ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് കൊല്ലം സ്വദേശിയായ മുരുകേശ് നരേന്ദ്രൻ പരാതിയുമായി രംഗത്തെത്തിയത്.
Watch Video Report
Next Story
Adjust Story Font
16

