'2018ൽ എന്തായിരുന്നു...ഓണം പോലെ അല്ലായിരുന്നോ...ഇന്ന് ഒന്നുമില്ല'; പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പിൽ സൗകര്യങ്ങൾ അപര്യാപ്തമെന്ന് പരാതി
കഴിഞ്ഞ ദിവസം വൈകിട്ട് ക്യാമ്പിലെ പെൺകുട്ടികൾ തന്നെയാണ് കഞ്ഞി വച്ചുണ്ടാക്കിയത്. പഞ്ചായത്തിൽ നിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും ക്യാമ്പിൽ കഴിയുന്ന സ്ത്രീ പറഞ്ഞു

പത്തനംതിട്ട: ദുരിതാശ്വാസ ക്യാമ്പിലെ സൗകര്യങ്ങൾ അപര്യാപ്തമെന്ന് പരാതി. 2018-ൽ വെള്ളം കയറിയപ്പോൾ 14 ദിവസത്തോളം ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. അന്ന് ഓണം പോലെ ധാരാളം ഭക്ഷണവും സാധനങ്ങളും ലഭ്യമായിരുന്നു എന്ന് ക്യാമ്പിൽ കഴിയുന്ന സ്ത്രീ പറഞ്ഞു.
ക്യാമ്പിൽ ഭക്ഷണ സൗകര്യങ്ങൾ പരിമിതമാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ക്യാമ്പിലെ പെൺകുട്ടികൾ തന്നെയാണ് കഞ്ഞി വച്ചുണ്ടാക്കിയത്. പഞ്ചായത്തിൽ നിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചില്ല. മുൻദിവസം വൈകിട്ട് മൂന്ന് മണിയോടെ ഉണക്കച്ചപ്പാത്തിയും പിന്നീട് കഞ്ഞിയും പയറുമാണ് ലഭിച്ചത്. രാവിലത്തെ ഭക്ഷണമായി ഉപ്പുമാവ് തയ്യാറാക്കിയെങ്കിലും പലരും കഴിച്ചില്ല.
എല്ലാ വർഷവും ആവർത്തിക്കുന്ന ഈ ദുരിതം നേരിടുന്നത് വളരെ പ്രയാസകരമാണെന്നും തണലില്ലാത്തവർ എങ്ങനെ ജീവിക്കുമെന്നും ഇവർ ചോദിക്കുന്നു. മകൾക്ക് പഞ്ചായത്തിൽ ജോലിയുണ്ട്. അതുകൊണ്ട് ക്യാമ്പിലെ കുറവുകളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് മകൾ വിളിച്ചു പറഞ്ഞിരുന്നുവെന്നും ഇവർ പറഞ്ഞു.
Adjust Story Font
16

