Quantcast

വളർത്തുപൂച്ചയെ അയൽവാസി വെടിവച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി

വൈക്കം തലയാഴം സ്വദേശി രാജന്‍റെ പൂച്ച ക്കാണ് എയർഗണ്‍ കൊണ്ട് വെടിയേറ്റത്

MediaOne Logo

Web Desk

  • Updated:

    2021-12-13 09:15:52.0

Published:

13 Dec 2021 9:03 AM GMT

വളർത്തുപൂച്ചയെ അയൽവാസി വെടിവച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി
X

കോട്ടയം വൈക്കത്ത് വളർത്തുപൂച്ചയെ അയൽവാസി വെടിവച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി.വൈക്കം തലയാഴം സ്വദേശി രാജന്‍റെ പൂച്ച ക്കാണ് എയർഗണ്‍ കൊണ്ട് വെടിയേറ്റത്.കോട്ടയം വെറ്റിനറി കേന്ദ്രത്തിലെത്തിച്ച് പൂച്ചക്ക് ചികിത്സനൽകി. മുമ്പ് താന്‍ വളർത്തിയിരുന്ന15 ലധികം പൂച്ചകളെ പലപ്പോഴായി ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് രാജൻ പറഞ്ഞു.

താന്‍‌ പൂച്ചയെ കണ്ടെത്തുമ്പോള്‍ ചോരയൊലിക്കുന്ന നിലയിലായിരുന്നെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ ശരീരത്തില്‍ നിന്ന് എയര്‍ഗണ്ണിന്‍റെ പെല്ലറ്റ് കണ്ടെത്തിയെന്നും രാജന്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ഉടൻ പോലീസിൽ പരാധിപ്പെടുമെന്ന് ഇദ്ദേഹം അറിയിച്ചു. പൂച്ചക്ക് എട്ട് വയസോളം പ്രായമുണ്ട്.

TAGS :

Next Story