Quantcast

കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തു

തട്ടാർകോണം സ്വദേശി ശരത് കുമാറിനാണ് മർദനമേറ്റത്. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-02-26 10:21:32.0

Published:

26 Feb 2024 3:50 PM IST

കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തു
X

കൊല്ലം: കരിക്കോട് കരുനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിന്റെ തലയോട്ടി അടിച്ചുതകർത്തതായി പരാതി. തട്ടാർകോണം സ്വദേശി ശരത് കുമാറിനാണ് മർദനമേറ്റത്. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം പതിനാറാം തീയതി ഉത്സവത്തിനിടെ അഞ്ചുപേർ ചേർന്നാണ് യുവാവിന്റെ തലയോട്ടി തല്ലിത്തകർത്തത്. ഗുരുതരമായി പരിക്കേറ്റ ശരത് കുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തടിക്കഷ്ണം കൊണ്ടാണ് തലക്ക് അടിയേറ്റത്. ശരത്തിന്റെ തോളെല്ലിനും പൊട്ടലുണ്ട്.

ഉത്സവത്തിനെത്തിയ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. പരാതിയിൽ ശരത്തിന്റെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. അക്രമത്തിലുള്ളവർ നേരത്തെയും കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ സഹിതം ശരത്തിന്റെ പിതാവ് സുനിൽകുമാറാണ് പൊലീസിൽ പരാതി നൽകിയത്. ശരത്തിനെ ആക്രമിച്ച പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story