Quantcast

ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം; ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി

ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്‌മോൻ എന്നിവർക്കാണ് മർദനമേറ്റത്

MediaOne Logo

Web Desk

  • Updated:

    2025-10-02 16:22:21.0

Published:

2 Oct 2025 3:37 PM IST

ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം; ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി
X

ഇടുക്കി: ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനായ യുവാവിനെ കെട്ടിയിട്ട് മർദിച്ചു. ഗ്യാസ് കണക്ഷൻ നൽകുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ ജാമ്യം എല്ലാ വകുപ്പ് പ്രകാരം കേസെടുത്തു. രണ്ടുപേർ അറസ്റ്റിലായി.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ അണക്കര മേൽവാഴയിൽ ആണ് സംഭവം. ഗ്യാസ് ഏജൻസി ജീവനക്കാരായ ജിസ്മോനും പ്രതീക്ഷയും പ്രദേശവാസികൾക്ക് ഗ്യാസ് കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു. കരിഞ്ചന്തയിൽ ഗ്യാസ് വില്പന നടത്തുന്നവർ എതിർപ്പുമായി എത്തിയതോടെ സംഘർഷമുണ്ടായി. വാക്ക് തർക്കത്തെ തുടർന്ന് ജിസ്മോനെ കെട്ടിയിട്ട് മർദിച്ചു. പ്രതീക്ഷയ്ക്കും മർദനമേറ്റു.

മർദനത്തിന് നേതൃത്വം നൽകിയ അണക്കര സ്വദേശി പാൽപ്പാണ്ടിയെയും പിതാവ് അശോകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

TAGS :

Next Story