കൊല്ലത്ത് റോഡരികിൽ നിന്നവരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി; മൂന്നുപേർക്കെതിരെ കേസ്
കണ്ണനല്ലൂർ പൊലീസാണ് പ്രതികൾക്കായി അന്വേഷണം നടത്തുന്നത്

കൊല്ലം: കൊല്ലത്ത് റോഡരികിൽ നിന്നവരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞവരെ ഇതുവരെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. കണ്ണനല്ലൂർ പൊലീസാണ് പ്രതികൾക്കായി അന്വേഷണം നടത്തുന്നത്.
നെടുമ്പന വേപ്പുംമുക്കിൽ കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയോടെയാണ് സംഭവം. കടയിൽ സാധനം വാങ്ങാൻ പോയ നെടുമ്പന സ്വദേശികളായ അബ്ദുൽസലാം, ഷമീർ, അൻസാർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മൂന്നുപേരും മരപ്പണിക്കാർ ആണ്. മുൻ വൈരാഗ്യത്തിന്‍റെ പേരിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരിക്കേറ്റവരുടെ പരാതി.
പരാതിയിൽ കണ്ണനെല്ലൂർ കേസെടുത്തു. തൃക്കോവിൽവട്ടം സ്വദേശികളായ അമൽ, ഷമീർ കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് വധ ശ്രമത്തിന് കേസ്. വാഹന കച്ചവടക്കാരാണ് ഇവർ മൂന്നുപേരും. പരിക്കേറ്റവർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവശേഷം കാറുമായി കടന്ന പ്രതികളെ ഇതുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
Adjust Story Font
16

